വളപട്ടണം: കണ്ണൂർ വളപട്ടണത്ത് ലഹരി സംഘത്തിലെ പ്രധാനികൾ കഞ്ചാവുമായി അറസ്റ്റിൽ. പുതിയതൊരു ഓണപ്പറമ്പ് സ്വദേശി വിജിൽ, അഴീക്കോട് മയിലാടത്തട സ്വദേശി വി സനീം എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
വളപട്ടണം, പുതിയ തെരു ഭാഗത്ത് നടത്തിയ റെയ്ഡിലാണ് സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോയിൽ അധികം കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട.
