Zygo-Ad

വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച കേസ്; രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ


കണ്ണൂർ: പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച കേസിൽ രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ. 

സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ടി. പുരുഷോത്തമന്റെ കാർ കത്തിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴി‍ഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് ആക്രമണമുണ്ടായത്. വീടിൻ്റെ ജനൽച്ചില്ലുകൾ അടിച്ച് തകർത്ത അക്രമികൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. 

തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബാംഗങ്ങളും പുറത്തേക്കിറങ്ങിയത്. ആക്രമണം നടത്തിയ ശേഷം ഓടിപ്പോയത് സിപിഐഎം പ്രവർത്തകരാണെന്നായിരുന്നു പുരുഷോത്തമൻ ആരോപിച്ചിരുന്നത്

Previous Post Next Post