Zygo-Ad

ചരടുകുത്തിക്കളിയിൽ അസാമാന്യ മികവ്; സി.സി.ആർ.ടി ദേശീയ സ്കോളർഷിപ്പ് ഇ.പി. ദിയയ്ക്ക്


പയ്യന്നൂർ- (കമ്പിൽ): കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള സി.സി.ആർ.ടി (CCRT) ദേശീയ തലത്തിൽ കലാരംഗത്ത് പ്രതിഭ തെളിയിച്ച കുട്ടികൾക്ക് നൽകി വരുന്ന കൾച്ചറൽ ടാലെന്റ് സെർച്ച്‌ സ്കോളർഷിപ്പിന് വിദ്യാർത്ഥിനിയായ ഇ.പി. ദിയ അർഹയായി. 

പരമ്പരാഗത കലയായ ചരടുകുത്തിക്കളിയിലുള്ള അപാരമായ മികവിനാണ് ഈ അംഗീകാരം ലഭിച്ചത്. അന്നൂർ കേളപ്പൻ സർവീസ് സെന്ററിൽ വെച്ച് ഡോ. എ.കെ. വേണുഗോപാലിന്റെ കീഴിലാണ് ദിയ പരിശീലനം നേടുന്നത്.

കരിവെള്ളൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് ദിയ. 

കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകനും കൈറ്റിലെ (KITE) മാസ്റ്റർ ട്രെയിനറുമായ ദിനേശൻ. വി യുടെയും, അന്നൂർ യു.പി സ്കൂളിലെ അധ്യാപികയായ അനുശ്രീ. ഇ.പി യുടെയും മകളാണ് ഈ മിടുക്കി.

Previous Post Next Post