Zygo-Ad

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ സെല്ലിൽ നിന്ന് സ്മാർട്ട്ഫോൺ പിടികൂടി

 


കണ്ണൂർ:പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാരുടെ സെല്ലിൽ നിന്ന് സ്മാർട്ട്ഫോൺ പിടികൂടി. ജയിൽ വാർഡൻമാർ ഇന്നലെ നടത്തിയ പരിശോധനയിലാണ് രണ്ടാം ബ്ലോക്കിലെ സെല്ലിൽ നിന്ന് സിംകാർഡുള്ള സ്മാർട്ട്ഫോൺ കണ്ടെത്തിയത്. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജയിലിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാണെങ്കിലും ലഹരി വസ്തുക്കളും മൊബൈൽ ഫോണുകളും തടവുകാരിലേക്ക് എത്തുന്നത് വലിയ വെല്ലുവിളിയായി തുടരുകയാണ്. വരുംദിവസങ്ങളിലും ജയിലിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.

Previous Post Next Post