കണ്ണൂർ: പാമ്പു കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ 18 ആശുപത്രികളിൽ പ്രതിരോധ ആന്റിവെനം ലഭ്യമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഇൻ ചാർജ് ഡോ. കെ സി സച്ചിൻ അറിയിച്ചു. പാമ്പു കടിയേറ്റാൽ 108 ൽ വിളിച്ചാൽ മതി. 108 ൽ ആരോഗ്യ വകുപ്പ് ആന്റി വെനം ലഭ്യമാക്കിയിട്ടുണ്ട്.
6 ഗവ. ആശുപത്രികളിലും 12 സ്വകാര്യ ആശുപത്രികളിലും നിലവിൽ ആന്റിവെനത്തിൻ്റെ സ്റ്റോക്കുണ്ട്.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, ഇരിട്ടി താലൂക്ക് ആശുപത്രി, പേരാവൂർ താലൂക്ക് ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നീ സർക്കാർ ആശുപത്രികളിലും കണ്ണൂർ എകെജി ആശുപത്രി, ബേബി മെമ്മോറിയൽ ആശുപത്രി, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്, റെസ്മി ആശുപത്രി പേരാവൂർ, കണ്ണൂർ ആസ്റ്റർ മിംസ്, ഡോ. ജോസ് ക്ലിനിക് കരുവഞ്ചാൽ, ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തലശ്ശേരി, സെന്റ് ജോസഫ്സ് ആശുപത്രി കരുവഞ്ചാൽ, തളിപ്പറമ്പ് സഹകരണ ആശുപത്രി, തലശ്ശേരി സഹകരണ ആശുപത്രി, കിംസ് ശ്രീചന്ദ് ആശുപത്രി, സൈറസ് എം എം ആശുപത്രി പാപ്പിനിശ്ശേരി എന്നീ സ്വകാര്യ ആശുപത്രികളിലും നിലവിൽ പ്രതിരോധ മരുന്ന് ലഭ്യമാണ്
ആവശ്യമെങ്കിൽ ആന്റിവെനം സ്റ്റോക്ക് കൂട്ടുന്ന കാര്യം പരിഗണിക്കുമെന്നും ഡി.എം.ഒ പറഞ്ഞു.
