കണ്ണൂർ :ആകാംക്ഷകൾക്ക് വിരാമമിട്ട് ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്.എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് മാർച്ച് 17-ന് പട്ടിക പ്രസിദ്ധീകരിച്ചത്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ 55 പേരുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്.
കെ സുധാകരൻ അവകാശവാദമുന്നയിച്ച കണ്ണൂർ, സ്വതന്ത്ര സ്ഥാനാർത്ഥികളായി സി.പി.എം വിമത രാച വി. കൂഞ്ഞികൃഷ്ണൻ, ടി.കെ ഗോവിന്ദൻ മാസ്റ്റർ എന്നിവർ മത്സരിക്കാൻ സാദ്ധ്യതയുള്ള പയ്യന്നൂർ എന്നിവടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
യൂത്ത് കോൺഗ്രസ് നേതാവ് വി.പി അബ്ദുൾ റഷീദ് ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ ഇറങ്ങും. ഇരിക്കൂരിൽ സജീവ് ജോസഫും പേരാവൂരിൽ സണ്ണി ജോസഫുമാണ് സ്ഥാനാർത്ഥികൾ.
