പെരിങ്ങോം: മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതാവ് ഷജീർ ബാലിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ സിപിഎം പ്രവർത്തകനെ പോലീസ് കസ്റ്റഡിയിൽ.
എടുത്തതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിൽ കയറി ഇൻസ്പെക്ടറെയും പോലീസുകാരെയും ആക്രമിക്കാൻ ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ.
കൊഴുമ്മൽ പ്രാന്തംചാലിലെ സി വി വിഷ്ണുപ്രസാദ് (28) പെരിങ്ങോം പെരിന്തട്ടയിലെ നിധിൻ (34) എന്നിവരെയാണ് ജാമിയ വകുപ്പുകൾ പ്രകാരം എസ് ഐ സവ്യസാചി അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
15 സിപിഎം പ്രവർത്തകരുടെ പേരിലാണ് പെരുങ്ങാം പോലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമ കേസിൽ പ്രതിയായ പെരളം കൊടുമലിലെ സി വി വിഷ്ണുപ്രസാദിന് പോലീസ് പിടികൂടിയ വിവരമറിഞ്ഞ് സിപിഎം പ്രവർത്തകനെ മോചിപ്പിക്കാൻ എത്തിയ ഒരു സംഘം സിപിഎം പ്രവർത്തകരാണ് പെരിങ്ങോം പോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയത് ചൊവ്വാഴ്ച രാത്രി 11 45 മണിയോടെയാണ് സംഭവം.
ഇൻസ്പെക്ടറുടെ യൂണിഫോമിൽ കുത്തിപ്പിടിക്കുകയും പോലീസുകാരെ അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും ചെയ്ത സംഭവത്തിൽ സിധിൻ, നിധിൻ, രാധാകൃഷ്ണൻ, മനീഷ്, അറസ്റ്റിലായ പ്രതി സി വി വിഷ്ണുപ്രസാദ് എന്നിവരുടെയും കണ്ടാലറിയാവുന്ന 10 പേരുടെയും പേരിലാണ് കേസെടുത്തിരിക്കുന്നത്
