Zygo-Ad

പ്രതിഷേധങ്ങളെ പൂമാലയാക്കുമെന്ന് പറഞ്ഞവർക്ക് തന്നെ കരിങ്കൊടി കണ്ടപ്പോൾ തല കറങ്ങി - എം സി അതുൽ


കണ്ണൂർ: പ്രതിഷേധങ്ങളെ പൂമാലയാക്കി സ്വീകരിക്കുമെന്ന് രാവിലെ പ്രസംഗിച്ചു നടന്ന മന്ത്രിക്ക് വൈകുന്നേരം റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധം കണ്ടപ്പോൾ തല കറക്കവും കഴുത്ത് വേദനയും വന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് കെഎസ്‍യു ജില്ലാ പ്രസിഡന്റ് എംസി അതുൽ.

മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചു എന്ന വകുപ്പുകൾ ഉൾപ്പെടെ ചുമത്തി 16 ദിവസം ജയിലിലടക്കാൻ നേതൃത്വം കൊടുത്ത സർക്കാർ നീക്കം കേന്ദ്ര സർക്കാർ പ്രതിഷേധങ്ങളെ നേരിടുന്ന ഫാസിസ്റ്റ് രീതിക്ക് സമാനമെന്ന് അദ്ദേഹം പറഞ്ഞു.

 ജയിലറകൾ കണ്ട് വിറക്കുന്നവരല്ല കണ്ണൂരിലെ കെഎസ്‍യുവെന്നും ഭരണ പരാജയങ്ങൾക്ക് എതിരെ പ്രധിഷേധങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കെഎസ്‍യു മുൻ നിരയിൽ ഉണ്ടാവും എന്നും എംസി അതുൽ കൂട്ടി ചേർത്തു.

Previous Post Next Post