കണ്ണൂർ: മദ്രസയില്‍ പഠിക്കുകയായിരുന്ന 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് കഠിന തടവ്. അഡ്രസ് അധ്യാപകനായ അൻസീബിനെ 30 വർഷത്തെ കഠിനത്തടവിനാണ് കോടതി വിധിച്ചത്.
ഇയാള്‍ മലപ്പുറം സ്വദേശിയാണ്.
ശിക്ഷ വിധിച്ചത് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ്. തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
ഇയാള്‍ പിഴ അടച്ചില്ലെങ്കില് 5 മാസം കൂടി ആദില തടവ് അനുഭവിക്കണം. കുട്ടി പീഡനത്തിരയായത് പഴയങ്ങാടി മദ്രസത്തുല്‍ നബീലില്‍ പഠിക്കുന്ന കാലത്തായിരുന്നു.
കുട്ടിയെ അദ്ധ്യാപകന് ഒരു വർഷത്തില്‍ തന്നെ അഞ്ചാറു തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കോടതി കണ്ടെത്തിയിരുന്നു.
കേസില്‍ വിധി പ്രസ്താവിച്ചത് ജഡ്ജി എം.ടി ജലജാറാണിയാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് ഹാജരായത്.
