Zygo-Ad

കുട്ടി ഡ്രൈവർ ബൈക്കോടിച്ച് കറങ്ങി; ബന്ധുവിന്റെ പേരില്‍ പോലീസ് കേസും പിഴയും


നടുവില്‍: പ്രായപൂര്‍ത്തിയാവാത്ത കുട്ടി മോട്ടോര്‍ ബൈക്ക് ഓടിച്ചു, വണ്ടി നല്‍കിയ ബന്ധുവിന്റെ പേരില്‍ പോലീസ് കേസെടുത്തു. 

പരിയാരം ചിതപ്പിലെപൊയില്‍ പതിനഞ്ചേക്കര്‍ പളുങ്ക് ബസാറിലെ കീരന്റകത്ത് വീട്ടില്‍ കെ.അബ്ദുൽ സലാമിൻ്റെ (33) പേരിലാണ് കുടിയാന്‍മല പോലീസ് കേസെടുത്തത്.

ഇന്നലെ രാവിലെ 11.45ന് വിളക്കന്നൂര്‍ കൃസ്തുരാജ ദേവാലയത്തിന് സമീപം കുടിയാന്‍മല എസ്.ഐ എം.വി ശരണ്യയുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനക്കിടയിലാണ് കുട്ടി ഡ്രൈവര്‍ കുടുങ്ങിയത്.

നടുവില്‍ ഭാഗത്തു നിന്നും ഒടുവള്ളി ഭാഗത്തേക്ക് അമിത വേഗതയില്‍ ബൈക്കോടിച്ചു പോകവെയാണ് കുട്ടിയെ പോലീസ് പിടികൂടിയത്. കെ.എല്‍-59 എ.ബി 9382 മോട്ടോര്‍ സൈക്കിള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

55,000 രൂപയാണ് ഇതില്‍ പിഴയായി ഈടാക്കുക. കൂടാതെ വാഹനമോടിച്ച കുട്ടിക്ക് ഇനി 25 വയസായാല്‍ മാത്രമേ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കൂ.

ഗ്രേഡ് എസ്.ഐ ടി.വി.സുജിത്കുമാര്‍, സീനിയര്‍ സി.പി.ഒ പവന്‍രാജ് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.

Previous Post Next Post