പയ്യന്നൂർ: പയ്യന്നൂർ ബാറിന്റെ കോമ്പൗണ്ടിൽ വച്ച് യുവാവിനെ മുൻവിരോധം വച്ച് കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു എന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.
പയ്യന്നൂർ കോറോം സെൻട്രൽ സ്വദേശിയും ഏറ്റു കുടുക്കയിൽ താമസക്കാരനുമായ കെ എം രഞ്ജിത്ത് കുമാറിന്റെ (46)പരാതിയിലാണ് കോറോം കൊക്കോട്ടെ വിനു, ബിനോയ് എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.
പതിനെട്ടിന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പയ്യന്നൂരിലെ വൈശാഖ് ബാറിന്റെ കോമ്പൗണ്ടിൽ വച്ചാണ് സംഭവം.
രണ്ടാം പ്രതി മുൻവിരോധത്താൽ വിരോധത്തിൽ തടഞ്ഞു വെച്ച് ഒന്നാം പ്രതി ഓട്ടോയിൽ ഉണ്ടായിരുന്ന പീശാ കത്തിയെടുത്ത് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിക്കാൻ ശ്രമിക്കവേ കൈകൊണ്ട് തടുത്ത തിൽ കത്തി കൊണ്ട് ഇടതു കൈയുടെ ചെറുവിരലിന് മുറിഞ്ഞു പരിക്കേൽക്കാൻ ഇടയായി എന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
