Zygo-Ad

കത്തിജ്വലിക്കുന്ന വെയിലില്‍ എരിഞ്ഞു തീരുന്ന ട്രാഫിക് പൊലീസുകാര്‍ക്ക് സൗജന്യ കുടിവെള്ള പദ്ധതിയുമായി സീതപാനി


കണ്ണൂർ: മുകളില്‍ കത്തിജ്വലിക്കുന്ന സൂര്യനും താഴെ ചുട്ടു പൊള്ളുന്ന ടാർ റോഡും. ഇതിനിടയില്‍ ഉരുകിയൊലിച്ച്‌ മണിക്കൂറുകളോളം ഗതാഗതം നിയന്ത്രിക്കുന്ന പൊലീസുകാരെ കുറിച്ച്‌ ചിന്തിച്ചു നോക്കിയേ...

ഇവിടെയാണ് കണ്ണൂർ നഗരത്തിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ സീതപാനി മാതൃകയാകുന്നത്.

ഏതാനും വർഷങ്ങളായി സീതപാനിയുടെ ആഭിമുഖ്യത്തില്‍ ട്രാഫിക് സ്റ്റേഷനില്‍ നിന്ന് വിവിധ പോയിന്റുകളിലേക്ക് ഡ്യൂട്ടിക്കു പോകുന്നവർക്ക് കുപ്പിവെള്ളം നല്‍കുന്നുണ്ട്. ഇത്തവണയും ഇത് തുടരും. 

ഇന്ന് രാവിലെ ട്രാഫിക് സ്റ്റേഷനില്‍ വെച്ച്‌ സിറ്റപാനി ചെയർമാൻ അബ്ദുല്‍ നിസാർ അബൂബക്കർ വെള്ളക്കുപ്പികള്‍ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സീതപാനിയുടേത് മാതൃകാപരമായ സേവനമാണെന്ന് എ.സി. പി പ്രദീപൻ കണ്ണിപ്പൊയില്‍ പറഞ്ഞു. മഴക്കാലം വരെ ഇത് തുടരും.

 എത്ര പെട്ടി വെള്ളം വേണമെങ്കിലും എത്തിക്കുമെന്ന് സീതപാനി ചെയർമാൻ അബ്ദുല്‍ നിസാർ അബൂബക്കറും പറഞ്ഞു. ചടങ്ങില്‍ എസ്.എച്ച്‌.ഒ മനോജ്, എസ്.ഐമാരായ സുരേഷ്, ജീവാനന്ദ്, ഷാജിത്ത് എന്നിവരും പങ്കെടുത്തു.

Previous Post Next Post