Zygo-Ad

ഓണ്‍ലൈൻ ഷെയര്‍ ട്രേഡിങ്ങില്‍ കണ്ണൂര്‍ ചെമ്പിലോട് സ്വദേശിയുടെ 13,37, 315 രൂപ തട്ടിയെടുത്തതായി പരാതി


കണ്ണൂർ: ഓണ്‍ലൈൻ ഷെയർ ട്രേഡിങ്ങില്‍ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച്‌ യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത തട്ടിപ്പു സംഘത്തിനെതിരെ പരാതിയില്‍ സൈബർ ക്രൈം പോലീസ് കേസെടുത്തു.

ചെമ്പിലോട് ചാത്തോത്ത് കുളം സ്വദേശി പി.വി. മിഥുൻ കൃഷ്ണ (32) യുടെ പരാതിയിലാണ് കേസെടുത്തത്.

2026 ജനുവരി ഒന്നാം തീയതി പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ട പ്രതി ഓണ്‍ലൈൻ ട്രേഡിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ജനുവരി ഒന്നാം തീയതി മുതല്‍ എട്ടാം തീയതി വരെയുള്ള കാലയളവില്‍ പല തവണകളായി വിവിധ ബേങ്ക് അക്കൗണ്ടുകളിലേക്ക് 13, 37,315 രൂപ നിക്ഷേപിച്ച ശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

Previous Post Next Post