Zygo-Ad

തളിപ്പറമ്പ് ചിറവക്കില്‍ പിക്കപ്പ് പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച്‌ അപകടം: രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു


തളിപ്പറമ്പ: കണ്ണൂർ - കാസർഗോഡ് ദേശീയ പാതയില്‍ ചിറവക്കില്‍ പിക്കപ്പ് വാൻ വോള്‍വോ ബസ്സിലിടിച്ച്‌ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. 

കർണാടക ദർളക്കട്ട സ്വദേശികളായ റിയാസ്(40), റഫീഖ് (33) എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച പുലർച്ചെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ഇവരെപരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . 

പിക്കപ്പ് വാൻ പൊളിച്ചാണ് കാബിനിൽ കുടുങ്ങിയ ഇരുവരെയും ഫയർ ഫോഴ്സ് പുറത്തെടുത്തത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയിരുന്നു.

Previous Post Next Post