Zygo-Ad

ഓൺലൈൻ ഷെയർ ട്രേഡിംഗിൽ ലക്ഷങ്ങൾ നിക്ഷേപിച്ച കണ്ണൂർ സ്വദേശിയുടെ പണം നഷ്ടമായി


കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് മധ്യവയസ്കന്റെ 20,20,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈംപോലീസ് കേസെടുത്തു.

പള്ളിക്കുന്ന് സ്വദേശി പി. സി. ബാലകൃഷ്ണന്റെ (56)പരാതിയിലാണ് സൈബർ ക്രൈം പോലീസ് കേസെടുത്തത്. 

വാട് സാപ്പിലൂടെ പരിചയപ്പെട്ട ശേഷം 2025 ഡിസംബർ 22 മുതൽ 2026 ജനുവരി 21 വരെയുള്ള കാലയളവിൽ 20, 20,000 രൂപ നിക്ഷേപിച്ച ശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചു വെന്ന പരാതിയിലാണ് സൈബർ തട്ടിപ്പു സംഘത്തിനെതിരെ സൈബർ പോലീസ് കേസെടുത്തത്.

Previous Post Next Post