Zygo-Ad

എരുമയുടെ കൊമ്പിൽ കുടുങ്ങിയ പോത്തിൻ കുട്ടി; കണ്ണൂർ ഗവ. ആശുപത്രിക്ക് സമീപം അഗ്നിരക്ഷാസേനയുടെ സാഹസിക രക്ഷാപ്രവർത്തനം

 


കണ്ണൂർ: എരുമയുടെ കൊമ്പിൽ തല കുടുങ്ങിപ്പോയ പോത്തിൻ കുട്ടിയെ അഗ്നിരക്ഷാസേനാംഗങ്ങൾ ചേർന്ന് രക്ഷപ്പെടുത്തി. കണ്ണൂർ ഗവൺമെന്റ് ആശുപത്രിക്ക് സമീപം വെള്ളിയാഴ്ചയായിരുന്നു നാടിനെ മുൾമുനയിൽ നിർത്തിയ ഈ സംഭവം നടന്നത്.

മേയാൻ വിട്ട എരുമയുടെ കൊമ്പുകൾക്കിടയിലേക്ക് പോത്തിൻ കുട്ടി അബദ്ധത്തിൽ തല കടത്തുകയായിരുന്നു. എന്നാൽ തല പുറത്തെടുക്കാൻ കഴിയാതെ കുടുങ്ങിയതോടെ പോത്തിൻ കുട്ടി വെപ്രാളം കാണിച്ചു. ഇതോടെ എരുമയും അക്രമാസക്തമായത് സമീപത്തുണ്ടായിരുന്നവരെയും ആശുപത്രിയിലെത്തിയവരെയും പരിഭ്രാന്തരാക്കി. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും എരുമ വഴങ്ങാത്തതിനെ തുടർന്ന് ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

അഗ്നിരക്ഷാസേനയുടെ ഇടപെടൽ

കണ്ണൂരിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരു മൃഗങ്ങളെയും ബന്ധിച്ച ശേഷം പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് കൊമ്പിന്റെ  ചെറിയ ഭാഗം  മുറിച്ചെടുത്താണ്പോ ത്തിൻ കുട്ടിയുടെ തല സുരക്ഷിതമായി പുറത്തെടുത്തത്. രക്ഷപ്പെട്ട പോത്തിൻ കുട്ടിക്ക് കാര്യമായ പരിക്കുകളില്ല.

മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ പോത്തിൻ കുട്ടിയെ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് ഉടമസ്ഥരും പ്രദേശവാസികളും.




Previous Post Next Post