Zygo-Ad

പാപ്പിനിശ്ശേരിയിൽ ഒരു കിലോ കഞ്ചാവുമായി അന്യ സംസ്ഥാനത്തൊഴിലാളി എക്സൈസ് പിടിയിൽ


കണ്ണൂർ: പാപ്പിനിശ്ശേരിയിൽ കഞ്ചാവുമായി അന്യ സംസ്ഥാനത്തൊഴിലാളി എക്സൈസ് പിടിയിൽ. പാപ്പിനിശ്ശേരി ഹാപ്പിനസ് പാർക്ക് പരിസരത്തു നിന്നും ബീഹാർ നവാട സ്വദേശി മുഹമ്മദ് ആസാദ് ആലം ആണ് ഒരു കിലോയിൽ അധികം കഞ്ചാവുമായി പിടിയിൽ ആയത്.

പാപ്പിനിശ്ശേരി വളപട്ടണം ധർമ്മശാല ഭാഗങ്ങളിൽ മൊത്ത വിൽപ്പനക്കാരൻ ആണ് പിടിയിലായതെന്ന് എക്സൈസ് ഇൻസ്പെക്ടർ ജസീർ അലി ഇ വൈ പറഞ്ഞു.

Previous Post Next Post