Zygo-Ad

എൻഎസ്‌എസ് പുരസ്‌കാര നിറവില്‍ കണ്ണൂര്‍ കുഞ്ഞിമംഗലം സ്കൂ‌ള്‍


കണ്ണൂർ: നാഷനല്‍ സർവീസ് സ്ക‌ീം സംസ്‌ഥാന തലത്തില്‍ കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂ‌ളിന് 4 അവാർഡുകള്‍. 

സംസ്ഥാന തലത്തില്‍ മികച്ച യൂണിറ്റിനുള്ള പുരസ്കാരം നേടി. മികച്ച പ്രോഗ്രാം ഓഫിസറായി സിന്ധു പടോളി, മികച്ച വൊളന്റിയറായി വാണി മുരളീധരൻ എന്നിവർ പുരസ്കാരത്തിന് അർഹരായി.

 റീജനല്‍ തലത്തിലെ മികച്ച വൊളന്റിയറായി കാർത്തിക് രമേശനെ തിരഞ്ഞെടുത്തു. സാമൂഹിക പ്രതിബദ്ധതയുള്ള പല പ്രവർത്തനങ്ങളും സ്കൂളിലും സമൂഹത്തിലും ഏറ്റെടുത്തു നടത്തിയതിലൂടെ യാണ് പുരസ്കാര നിറവിലേക്ക് എത്തിയത്.

അതിഥിത്തൊഴിലാളി കുടുംബത്തിലെ സഹപാഠിക്കു വീട് നിർമിച്ചു കൊടുത്തു, രാമപുരം പുഴയോരത്തു കണ്ടല്‍ ത്തൈകള്‍ വച്ചു പിടിപ്പിച്ചു, സ്കൂളില്‍ കണ്ടല്‍ത്തൈകളുടെ നഴ്സറിയൊരുക്കി. ലഹരി വിരുദ്ധ പ്രവർത്തനങ്ങ ളുടെ ഭാഗമായി ലഹരി വിരുദ്ധ പാവനാടകം ഒട്ടേറെ വേദികളിലും അവതരിപ്പിച്ചു.

Previous Post Next Post