Zygo-Ad

സിബിഎസ്ഇ സംസ്ഥാന തൈക്വാൺഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി അനാറ നിതേഷ്



കണ്ണൂർ: മാങ്ങാട്ടു പറമ്പ് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എട്ടാമത് കേരള സംസ്ഥാന സിബിഎസ് ഇ തൈക്വാൺഡോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 51 kg വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി മാഹി വളവിൽ ദുർഗ്ഗാ ഭവനിൽ അനാറാ നിതേഷ്.

തലശ്ശേരി അമൃത വിദ്യാലയത്തിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയാണ് അനാറ നിതേഷ്

(പുതുച്ചേരി രഹസ്യാന്വേഷണ വിഭാഗം എസ് ഐ) നിതേഷ് -ശബ്നം ദമ്പതികളുടെ മകളാണ്.

2024 ജനുവരിയിൽ തിരുവനന്തപുരത്ത് നടന്ന ഓപ്പൺ തൈക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 47 kg മത്സരത്തിൽ അനാറ സിൽവർ മെഡൽ നേടിയിരുന്നു.

അതേ വേദിയിൽ വെച്ച് അണ്ടർ 68 kg ജൂനിയർ കേരള സ്റ്റേറ്റ് ഓപ്പൺ തൈക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കോറുഗിയിലും ജൂനിയർ ഗേൾസ് വിഭാഗത്തിൽ പുംസാഇയിലും സഹോദരി റോമാ നിതേഷ് ഇരട്ട ഗോൾഡ് മെഡൽ നേടി തിളങ്ങിയിരുന്നു.

Previous Post Next Post