Zygo-Ad

ലതേഷ് വധക്കേസ്: 7 ആർഎസ്എസ് - ബിജെപി പ്രവർത്തകർ കുറ്റക്കാർ; ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക്

 


തലശ്ശേരി: സി.പി.ഐ (എം) നേതാവ് തലായിലെ കെ. ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി മുതൽ ഏഴാം പ്രതി വരെയുള്ളവർ കുറ്റക്കാരെന്ന് കോടതി. ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരായ പ്രതികൾക്കുള്ള ശിക്ഷാവിധി തലശ്ശേരി കോടതി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പ്രഖ്യാപിക്കും.

2008 ഡിസംബർ 31-നാണ് തലശ്ശേരി തലായിൽ വെച്ച് ലതേഷിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ ഉൾപ്പെട്ട 9 മുതൽ 12 വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. എട്ടാം പ്രതി വിചാരണാ കാലയളവിൽ മരണപ്പെട്ടിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് നടന്ന കൊലപാതകത്തിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ വിധി വരുന്നത്.




Previous Post Next Post