തളിപ്പറമ്പ്: തളിപ്പറമ്പിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ. പുഷ്പഗിരിയിലെ സാജ് മഹലിൽ ടി പി സഞ്ജീദ് സയീദിനെയാണ് (31) കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ ഐ പി എസിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.
വെള്ളിയാഴ്ച്ച പുലർച്ചെ നാലരയോടെയാണ് ധർമ്മശാലയിൽ വെച്ച് കെ എൽ- 59 ടി 4006 നമ്പർ ഇസൂസു വാഹനത്തിൽ നിന്നും മുൻഭാഗത്തെ ട്രേയിൽ സൂക്ഷിച്ച 3.6478 ഗ്രാം എം ഡി എം എ പിടികൂടിയത്.
തളിപ്പറമ്പ് എസ് ഐ കെ.വി സതീശൻ, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ കോമ്പിംഗ് ഡ്യൂട്ടിയുടെ ഭാഗമായി നടന്ന പരിശോധനയിൽ പങ്കെടുത്തു.
2024 നവംബർ 8 നും സഞ്ജീദ് സയീദ് എംഡിഎംഎ യുമായി പോലിസിന്റെ പിടിയിലായിരുന്നു.
