Zygo-Ad

പരിയാരം കാരക്കുണ്ടിൽ 30 ഏക്കർ പുൽമേടും കൃഷി ഭൂമിയും കത്തി നശിച്ചു


പരിയാരം: പരിയാരം പഞ്ചായത്തിലെ കാരക്കുണ്ടിലുണ്ടായ കാട്ടുതീയിൽ 30 ഏക്കറോളം സ്ഥലത്തെ പുൽമേടുകളും കൃഷിഭൂമിയും കത്തി നശിച്ചു. 

കാരക്കുണ്ട്, പൊന്നച്ചേരി പ്രദേശങ്ങളിലെ വിജനമായ സ്ഥലത്താണ് ഇന്നലെ ഉച്ചയോടെ തീപടർന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിരക്ഷാ സേന ഗ്രേഡ് സ്റ്റേഷൻ ഓഫിസർ കെ.വി.സഹദേവന്റെ നേതൃത്വത്തിലുള്ള സംഘമെത്തി 5 മണിക്കൂറിലധികം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

സമീപത്തുള്ള ഒരു വീട്ടുപറമ്പിലേക്ക് തീ പടരുന്നതും അഗ്നിരക്ഷാ സേനയുടെ ഇടപെടൽകൊണ്ട് തടഞ്ഞു. 

പുൽമേടുകളും കശുമാവ് തുടങ്ങിയ കൃഷിഭൂമിയുമാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസങ്ങളായി തളിപ്പറമ്പിന്റെ വിവിധ മേഖലകളിൽ വ്യാപകമായി കാട്ടുതീ റിപ്പോർട്ട് ചെയ്തിരുന്നു.

Previous Post Next Post