Zygo-Ad

കണ്ണൂര്‍ കോര്‍പറേഷൻ ജോയിന്റ് ഡയറക്ടറെ ഉപരോധിച്ച് കൗണ്‍സിലര്‍മാര്‍: സുപ്രണ്ടിംങ് എഞ്ചിനീയറെയും സ്ഥല മാറ്റി, പദ്ധതി നിര്‍വ്വഹണത്തിൽ പ്രതിസന്ധി


കണ്ണൂർ: കോർപ്പറേഷൻ ഉദ്യോഗസ്ഥന്മാരെ അന്യായമായി സ്ഥലം മാറ്റുന്നന്നതിനെതിരെ ജോയിൻ ഡയറക്ടറെ കോർപ്പറേഷൻ കൗണ്‍സിലർമാരുടെ നേതൃത്വത്തില്‍ കോർപ്പറേഷൻ കൗണ്‍സില്‍ ഹാളില്‍ ഉപരോധിച്ചു.

ഏറ്റവും ഒടുവില്‍ സുപ്രണ്ടിംങ് എഞ്ചിനീയർ ചന്ദ്രനെ ജോയിന്റ് ഡയറക്ടർ ഓഫീസിലേക്ക് മാറ്റിയതാണ് കൗണ്‍സിലർമാരെ പ്രകോപിപ്പിച്ചത്.

പദ്ധതി നിർവ്വഹണം പൂർത്തിയാക്കേണ്ട അവസരത്തില്‍ ഉദ്യോഗസ്ഥനെ മാറ്റുന്നത് ഗുരതരമായ പ്രതിസന്ധിസൃഷ്ടിക്കുകയാണെന്ന് പറഞ്ഞായിരുന്നു സമരം.

 സുപ്രണ്ടിംങ് എഞ്ചിനീയർ ചന്ദ്രനെയാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. കഴിഞ്ഞ മാസം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സ്ഥലം മാറ്റിയിരുന്നു. ഇതോടെ എഞ്ചിനീയറിംഗ് സെക്ഷന്റെ പ്രവർത്തനം പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലാണ്.

കണ്ണൂർ കോർപ്പറേഷനില്‍ മീറ്റിംങില്‍ പങ്കെടുക്കാനായിരുന്നു ജോയിൻ ഡയറക്ടർ കോർപ്പറേഷനിലെത്തിയത്. ആ അവസരത്തിലാണ് ഭരണ-പ്രതിപക്ഷ കൗണ്‍സിലർമാർ ഒന്നടങ്കം ജോയിന്റ് ഡയറക്ടറെ തടഞ്ഞത്.

 മുദ്രാവാക്യം വിളിച്ചും അടിയന്തിരമായി ജീവനക്കാരെ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുമാണ് കൗണ്‍സിലർമാർ സമരത്തിനിറങ്ങിയത്. വിവരം അറിഞ്ഞ് മേയർ അഡ്വ. പി ഇന്ദിര സ്ഥലത്തെത്തി.

 കോർപറേഷനില്‍ ഔദ്യോഗിക ആവശ്യത്തിനായി എത്തിയ ജോയിന്റ് ഡയറക്ടറെ തടയുന്നത് ശരിയല്ലെന്നും ജോയിന്റ് ഡയറക്ടറുടെ ഓഫീസിലേക്കാണ് സമരം നടത്തേണ്ടതെന്നും പറഞ്ഞതോടെയാണ് സമരത്തില്‍ നിന്നും കൗണ്‍സിലർമാർ പിന്തിരിഞ്ഞത്.

നിലവില്‍ എഞ്ചിനീയറിംഗ് സെക്ഷൻ പൂർണമായും സ്തംഭനത്തിലാണ്. വിവിധ സെക്ഷനിലുള്ള 27 ഓളം ജീവനക്കാരെ തെരഞ്ഞെടുപ്പ് പ്രക്രീയയുടെ ആവശ്യത്തിലേക്കായി നിയോഗിച്ചതോടെ കോർപ്പറേഷന്റെ പ്രവർത്തനം സംതഭിക്കുന്ന സാഹചര്യമാണുള്ളത്.

ഈ അവസരത്തിലാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയും സുപ്രണ്ടിംങ് എഞ്ചിനായറെയും സ്ഥലം മാറ്റിയിരിക്കുന്നത്. 

പുതിയ ഒരാളെ നിയമിക്കുമ്പോള്‍ അവർക്ക് കൃത്യമായ ഒരു ഫയല്‍ പഠിക്കാനും പരിശോധിക്കാനും സാധിക്കാത്ത അവസ്ഥ വരികയും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നാല്‍ തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ പേരില്‍ പൂർണമായും പ്രവർത്തനങ്ങള്‍ സ്തംഭിക്കുകയും ചെയ്യുമെന്ന ആശങ്ക കൗണ്‍സിലർമാർ ഉന്നയിക്കുന്നതും കാണാമായിരുന്നു.

Previous Post Next Post