Zygo-Ad

ചാലാട് പോസ്റ്റ്‌ ഓഫീസ് പൂട്ടുന്നതിനെതിരെ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

 


കണ്ണൂർ:നഗരത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങി പാർക്കുന്ന ചാലാട് പ്രദേശത്തുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ചാലാട് പോസ്റ്റോഫീസ് ജനുവരി 17 ന് അടച്ചു പൂട്ടുന്നതിൽ പ്രതിഷേധിച്ച് ഏക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലാട് നിവാസികൾ പയ്യാമ്പലത്തുള്ള പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്തേക്ക് ബഹുജന മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി. കെ.വി.സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 

കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഉമേശൻ കണിയാങ്കണ്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.വി.റഫ്ന,വസന്ത് പള്ളിയാംമൂല, ഭാഗ്യശീലൻ ചാലാട്, പി.കെ.രഞ്ചിത്ത്, അശോകൻ കായക്കൽ, മുകേഷ് പാറക്കണ്ടി, സി. വിനോദ് കുമാർ , എം.കെ. അമൽ കുമാർ , വട്ടക്കണ്ടി അഹമ്മദ്, പി. പി.ഷാജി, പി.വി.രത്നാകരൻ, എം.സുധി എന്നിവർ പ്രസംഗിച്ചു. 

എം.എൽ.എ.യും കോർപ്പറേഷൻ കൗൺസിലർമാരും ഏക്ഷൻ കമ്മിറ്റി ഭാരവാഹികളും ചേർന്ന് പോസ്റ്റൽ സൂപ്രണ്ടിന് നിവേദനം നൽകി.

വിഷയത്തിൽ എം.പി. കെ. സുധാകരൻ ഇടപെടുകയും അടച്ചു പൂട്ടൽ നടപടി നിർത്തി വെക്കണം എന്ന് കേന്ദ്രം കമ്മ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാതിത്യ സിന്ധ്യയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അതോടൊപ്പം കേരള ചീഫ് പോസ്റ്റ്‌ മാസ്റ്റർ ജനറൽ, ഉത്തര മേഖല പി.എം.ജി.എന്നിവരോടും ചാലാട് പോസ്റ്റ്‌ ഓഫീസ് അടച്ചുപൂട്ടാനുള്ള നടപടിയിൽ നിന്നും പിന്മാറണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Previous Post Next Post