കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. ശ്രീകണ്ഠപുരം കാഞ്ഞിലേരി സ്വദേശി ടോം തോമസ് (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്.
മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നാണ് ടോം താഴേക്ക് ചാടിയത്. അച്ഛനെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു ഇദ്ദേഹം. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നിലവിൽ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിയാരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
