കണ്ണൂർ കാൽടെക്സിൽ നാഷണൽ പെർമിറ്റ് ലോറിയുടെ എയർ ബ്രേക്ക് നഷ്ടപ്പെട്ടു. ഡ്രൈവർ വണ്ടി ഡിവൈഡൈറിൽ കയറ്റിയത് കാരണം വലിയ അപകടമാണ് ഒഴിവായത്. ആർക്കും പരിക്കുകൾ ഉണ്ടായതായി വിവരമില്ല.
കണ്ണൂർ കാൽടെക്സിൽ ഉച്ചയ്ക്ക് ശേഷം തലശ്ശേരി ഭാഗത്തു നിന്നും വരുന്ന നാഷണൽ പെർമിറ്റ് ലോറിയുടേതാണ് എയർ ബ്രേക്ക് നഷ്ടപ്പെട്ടത്.
തുടർന്ന് ഡിവൈഡറിൽ കയറ്റുകയും സിഗ്നൽ ലൈറ്റ് തകർത്തു കൊണ്ട് മുന്നോട്ടു നീങ്ങുകയും ചെയ്തതിനെ തുടർന്ന് മുന്നിൽ നിർത്തിയിട്ടിരുന്ന അഞ്ച് കാറുകൾക്കാണ് കേടുപാടങ്ങൾ സംഭവിച്ചത്.
എല്ലാ വണ്ടിയും തമ്മിൽ കൂട്ടിയിടിച്ച് വണ്ടിയുടെ ബാക്ക് ഡിക്കിയും വണ്ടിയുടെ മുൻവശവും തമ്മിൽ കുട്ടിയിടിക്കുകയായിരുന്നു. ഒരു ഓട്ടോറിക്ഷയും തകർന്നു
കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി ഗതാഗതം സുഖമമാക്കി. കോർപ്പറേഷൻ മേയർ ഇന്ദിരയും സ്ഥലത്തെത്തി.
