Zygo-Ad

തളിപ്പറമ്പിൽ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നും ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി ചവനപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റില്‍


തളിപ്പറമ്പ്: ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി ചവനപ്പുഴ സ്വദേശിയായ യുവാവ് പോലീസ് പിടിയില്‍. ചവനപ്പുഴ കൊഞ്ഞമ്മാര്‍ വീട്ടില്‍ കെ.വി.സ്വരാജ് (30)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

റൂറല്‍ ജില്ല പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ലഹരി വിരുദ്ധ സേനയായ ഡാന്‍സാഫ് ടീനിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞിരങ്ങാട്ടെ വാടക ക്വാര്‍ട്ടേഴ്‌സ് റെയ്ഡു ചെയ്ത് മയക്കുമരുന്ന് പിടികൂടിയത്. ഇന്നലെ രാത്രിയാണ് പോലീസ് സംഘം ക്വാര്‍ട്ടേഴ്‌സ് റെയിഡ് ചെയതത്.

കെ.വിജയന്‍ എന്നയാളുടെ ഉടമസ്ഥയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ കുടുംബ സമേതം താമസിച്ചു വരികയാണ് സ്വരാജ്.

4.5598 ഗ്രാം എം.ഡി.എം.എയും 4.0085 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്. ഡാന്‍സാഫ് ടീം ഏറെ നാളായി സ്വരാജിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു

Previous Post Next Post