തളിപ്പറമ്പ്: കുപ്പം ദേശീയപാതയിൽ ചുടല- കുപ്പം കപ്പണത്തട്ടിൽ വീണ്ടും മണ്ണിടിച്ചിൽ. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
കഴിഞ്ഞ മഴക്കാലത്ത് രൂക്ഷമായ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്താണ് വീണ്ടും മണ്ണിടിഞ്ഞിരിക്കുന്നത്. ദേശീയപാത നിർമ്മാണ പ്രവർത്തി നടക്കുന്നതിനിടെയാണ് അപകടം. ആളപായം ഉണ്ടായിട്ടില്ല.
ആദ്യതവണ പഴയ സർവീസ് റോഡിനോട് ചേർന്ന് കോൺക്രീറ്റ് പ്ലാസ്റ്റർ ചെയ്ത ഭാഗത്തെ മണ്ണാണ് വൻതോതിൽ അടർന്നു വീണത്. ശക്തമായ മഴയെ തുടർന്നായിരുന്നു മണ്ണിടിച്ചിലുണ്ടായത്.
ദേശീയപാതയ്ക്ക് ആവശ്യമായ മണ്ണെടുത്ത ഭാഗം കോൺക്രീറ്റ് ചെയ്യാതെ സിമന്റ് പ്ലാസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ കനത്ത മഴയെ അതിജീവിക്കാൻ സിമന്റ് പ്ലാസ്റ്ററിങ്ങിന് കഴിഞ്ഞില്ല.
കുപ്പത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലവും ആ സമയത്ത് ഇടിഞ്ഞു തുടങ്ങിയിരുന്നു. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തി പൂർത്തിയാകാത്ത സാഹചര്യത്തിലാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്.
