Zygo-Ad

കണ്ണൂരില്‍ എൻ.സി.പിയില്‍ നേതാക്കളും പ്രവർത്തകരുമടക്കം കൂട്ടരാജി; മുൻ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 15 നേതാക്കള്‍ കോണ്‍ഗ്രസിൽ ചേർന്നു


കണ്ണൂർ: കണ്ണൂരില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടിയുടെ (എൻസിപി) നേതാക്കളും പ്രവർത്തകരും കോണ്‍ഗ്രസില്‍ ചേർന്നു.

15 സംസ്ഥാന- ജില്ലാ നേതാക്കളാണ് കോണ്‍ഗ്രസിന്റെ അംഗത്വം സീകരിച്ചത്. കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കെ സുധാകരൻ ഇവർക്ക് അംഗത്വം നല്‍കി. കൂടുതല്‍ പേർ കോണ്‍ഗ്രസില്‍ എത്തുമെന്ന് കെ സുധാകരൻ പറഞ്ഞു.

എൻസിപിയുടെ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റും മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ സുരേശൻ, എൻസിപി സംസ്ഥാന നിർവ്വാഹക സമിതി അംഗവും മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കുഞ്ഞിക്കണ്ണൻ, എൻസിപി ജില്ലാ ജനറല്‍ സെക്രട്ടറി സംസ്ഥാന നിർവ്വാഹക സമിതി അംഗവുമായ രജീഷ് കെ വി, നാഷണലിസ്റ്റ് മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി ശിവദാസൻ, നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും മുൻ പഞ്ചായത്ത് മെമ്പറുമായ സി പ്രസന്ന, എൻസിപി ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മധു വി എം, തളിപ്പറമ്പ് ബ്ലോക്ക്(എൻസിപി എസ്) വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഒ വി, നാഷണലിസ്റ്റ് കണ്‍സ്യൂമർ എഫയേർസ് ജില്ലാ എക്‌സിക്യുട്ടീവ് മെമ്പർ വിനോദ് പി സി, എൻസിപി കണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ചന്ദ്രൻ ചേലോറ, എൻസിപി തലശ്ശേരി മണ്ഡലം സെക്രട്ടറി വെളുത്തമ്പു കെ വി, കർഷക കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പി കെ ശശി, നാഷണലിസ്റ്റ് മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റും എൻസിപി ധർമ്മടം ബ്ലോക്ക് സെക്രട്ടറിയുമായ കെ വി സജീവൻ തുടങ്ങിയവരാണ് കോണ്‍ഗ്രസില്‍ ചേർന്നത്.

Previous Post Next Post