കണ്ണൂർ: കണ്ണൂർ നഗരത്തില്‍ മൊബൈല്‍ ചാർജർ കേബിളില്‍ മെക്കാനിക് തൂങ്ങി മരിച്ച നിലയില്‍.
കിയാ ഷോറും മെക്കാനിക്ക് യു പി സ്വദേശി ഷജനാ (30)ണ് മരിച്ചത്. റെയില്‍വേ അണ്ടർ ബ്രിഡ്‌ജിന് സമീപത്തെ വളപ്പില്‍ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ദുരൂഹ മരണത്തില്‍ കണ്ണൂർ ടൗണ്‍ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
