തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടുവത്ത് വീണ്ടും മോഷണം. പട്ടുവം കടവിലെ കെ എ ജഷീറയുടെ വീട്ടിലാണ് മോഷണം നടന്നത്.
ജഷീറയും കുടുംബവും വീട്ടിനു സമീപത്ത് നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ ബുധനാഴ്ച രാത്രി 11 മണിക്ക് വീട് പൂട്ടി പോയതായിരുന്നു. ഇന്ന് പുലർച്ചെ 4 മണിക്ക് വീട്ടിൽ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്.
വീടിൻ്റെ മുകൾ നിലയിലെ കിടപ്പ് മുറിയിലെ ഷെൽഫിൽ സൂക്ഷിച്ച സ്വർണ്ണ മാലയാണ് മോഷണം പോയത്.
രണ്ടാം നിലയിലേക്കുള്ള മുറിയുടെ വാതിൽ പൊളിച്ച് മോഷ്ടാവ് അകത്ത് കയറി കിടപ്പ് മുറിയിലെ ഷെൽഫ് തുറന്ന് വലിപ്പിൽ നിന്നും സ്വർണ്ണമാല മോഷണം നടത്തുകയായിരുന്നു. ജഷീറ തളിപ്പറമ്പ് പോലിസിൽ പരാതി നല്കി.
തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ. ദിനേശൻ കൊതേരി സ്ഥലത്തെത്തി പരിശോധന നടത്തി. പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ കെ സൈഫുദ്ദീൻ സ്ഥലം സന്ദർശിച്ചു.
പട്ടുവം പ്രദേശത്ത് കവർച്ചകൾ വർദ്ധിച്ച് വരുന്നത്തിൽ നാട്ടുകാർ ഭീതിയിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പത്തോളം വീടുകളിൽ കവർച്ച നടന്നിട്ടുണ്ട്.
പട്ടുവം പ്രദേശമായ കുന്നരു, കുഞ്ഞിമതിലകം, കൂത്താട്, പട്ടുവം കടവ്, വെളിച്ചാങ്കീൽ എന്നിവിടങ്ങളിലാണ് പൂട്ടിയിട്ട വീടുകളിൽ കവർച്ചകൾ അരങ്ങേറുന്നത്. കവർച്ചകൾ വർദ്ധിച്ച് വരുന്നതിൽ ഈ പ്രദേശങ്ങളിലെ നാട്ടുകാർ ഭീതിയിലുമാണ് .
കവർച്ചാ സംഘത്തെ പിടികൂടാൻ പോലിസിൻ്റെ ഭാഗത്ത് നിന്നും ഊർജിത നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയാണ്.
