കണ്ണൂർ: ഇ-ചലാൻ മുഖേന 2021 മുതൽ ലഭിച്ചിട്ടുള്ള ട്രാഫിക് പിഴകളിൽ തീർപ്പാക്കാത്തവ അടയ്ക്കുന്നതിനായി കണ്ണൂർ സിറ്റി പോലീസ് പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു.
2026 ജനുവരി 23 വെള്ളിയാഴ്ച കണ്ണൂർ ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ വെച്ചാണ് അദാലത്ത് നടക്കുക. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പൊതുജനങ്ങൾക്ക് അദാലത്തിൽ പങ്കെടുക്കാം.
2021 വർഷം മുതൽ നൽകിയിട്ടുള്ളതിൽ ഇതുവരെ പിഴ അടയ്ക്കാത്ത ചലാനുകളാണ് പരിഗണിക്കുന്നത്. നിലവിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളതായ ചലാനുകൾ അദാലത്തിൽ പരിഗണിക്കില്ല. പിഴ ഒടുക്കുന്നതിനായി എ.ടി.എം കാർഡ്, യു.പി.ഐ (UPI) സൗകര്യങ്ങൾ മാത്രമേ ലഭ്യമാവുകയുള്ളൂ.

