കണ്ണൂർ : കണ്ണൂർ ഡിവൈഎസ്‌പിയായിരുന്ന പി പി സദാനന്ദനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി.
കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധിഫസല്‍ വധ കേസില്‍ ഡിവൈഎസ്‌പിക്കെതിരെ നടത്തിയ പ്രതികരണത്തിലായിരുന്നു കേസെടുത്തത്.
ഫസല്‍ വധക്കേസില്‍ ബി.ജെ.പി ആർ എസ്.എസ് പ്രവർത്തകനും നിരവധി കേസുകളില്‍ പ്രതിയുമായ കുപ്പി സുബീഷിന് പങ്കുണ്ടെന്ന് അന്നത്തെ കണ്ണൂർ ഡിവൈഎസ്പിയായ പി.പി സദാനന്ദൻ കണ്ടെത്തിയിരുന്നു.
സുബീഷിനെ മർദ്ദിച്ചു അവശനാക്കി ബോധപൂർവ്വം മൊഴിയെടുത്തതാണെന്നും ഡി.വൈ.എസ്.പി സദാനന്ദൻ സി.പി.എമ്മിന് വേണ്ടി അടിമപ്പണിയെടുക്കുന്നുവെന്നായിരുന്നു സുരേന്ദ്രൻ്റെ ആരോപണം.
