Zygo-Ad

എംഡിഎംഎയുമായി യുവാവ് പോലീസിൻ്റെ പിടിയിൽ

 


എടക്കാട്   : എം ഡി എം എ യുമായി യുവാവിനെ എടക്കാട് പോലീസ് പിടികൂടി.

പോലീസ് പെട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ടു നടത്തിയ പരിശോധനയിലാണ് മാരക ലഹരി വസ്തുവുമായി കടമ്പൂർ മമ്മാക്കുന്ന് സ്വദേശിയായ ബാലീദ് കെ പി (32) ആണ് പിടിയിലായത്. ഇയാളിൽ നിന്നും  മാരക ലഹരി വസ്തുവായ  0.920  ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പോലീസിനെ കണ്ട് പ്രതി ഓടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. എടക്കാട്, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളും ബാലിദിന്റെ പേരിലുണ്ടന്ന് പോലീസ് പറഞ്ഞു.

എടക്കാട് പോലീസ് ഇൻസ്പെക്ടർ ഉമേഷൻ കെ വിയുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ എൻ.ദിജേഷിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ നിപിൻ, ജിംരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Previous Post Next Post