Zygo-Ad

ഒന്നിലധികം വോട്ട് ചെയ്യുന്നത് ശിക്ഷാര്‍ഹം: തിരഞ്ഞെടുപ്പ് കമ്മീഷണർ

   


കണ്ണൂർ: ഏതെങ്കിലും കാരണവശാല്‍ ഒരാളുടെ പേര് ഒന്നിൽ അധികം വോട്ടര്‍ പട്ടികകളിലോ, ഒരു വോട്ടര്‍ പട്ടികയില്‍ തന്നെ ഒന്നിൽ അധികം പ്രാവശ്യമോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാന്‍ പാടുള്ളൂ.

ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉള്‍പ്പെട്ടിട്ട് ഉണ്ടെങ്കില്‍ പോലും അയാള്‍ ഒന്നിൽ അധികം വോട്ട് ചെയ്യുന്നത് കുറ്റമാണ്. അവര്‍ക്കെതിരെ കര്‍ശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. 

അതുപോലെ വോട്ട് ചെയ്യാന്‍ ഹാജർ ആകാത്തവരുടെയും മരിച്ചവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും വോട്ട് ആള്‍മാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്ന ആളുകൾക്ക് എതിരെയും കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതാണ്. 

അത്തരം കുറ്റക്കാരെ പോലീസിന് കൈമാറുന്നതാണ്. കുറ്റക്കാരന്‍ ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വര്‍ഷം വരെ തടവിനും പിഴ ശിക്ഷയ്ക്കും അര്‍ഹനാണ്.

Previous Post Next Post