Zygo-Ad

കള്ളവോട്ട് തടയുന്നതിനിടെ കണ്ണൂര്‍ പട്ടുവത്ത് ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റത് ആസൂത്രിത അക്രമം: എംവി ഗോവിന്ദൻ


കണ്ണൂർ: പട്ടുവം അരിയില്‍ എട്ടാം വാർഡ് എല്‍ഡിഎഫ് ബൂത്ത് ഏജൻ്റിന് നേരെ നടന്നത് യുഡിഎഫ് നേതാക്കളുടെ ആസൂത്രിത അക്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

കള്ളവോട്ട് തടയുന്നതിനിടയിലാണ് ബൂത്ത് ഏജൻറ് പി.പി അബ്ദുള്ളക്ക് മർദ്ദനമേറ്റത്.

സംഭവത്തില്‍ എല്‍ഡിഎഫ് ശക്തമായി പ്രതിഷേധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പരിക്കേറ്റ അബ്ദുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

Previous Post Next Post