Zygo-Ad

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നിസാം വീണ്ടും മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് കണ്ണൂരില്‍ പിടിയില്‍


കണ്ണൂർ: വൻമയക്കുമരുന്ന് ശേഖരവുമായി പിടികൂടിയ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന പ്രതി വീണ്ടും അറസ്റ്റില്‍ .കണ്ണൂർ കക്കാട് റാബിയ മഹലില്‍ നിസാമാണ് (40) വീണ്ടും പിടിയിലായത്.

നേരത്തെ കണ്ണൂരില്‍ നിന്ന് രണ്ടു കിലോയോളം എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യപ്രതിയായിരുന്നു ഇയാള്‍.ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും മൊത്തമായും ചില്ലറയായും മയക്കുമരുന്ന് വില്‍പ്പന നടത്തി വരികയായിരുന്നു.

ഏറെക്കാലത്തെ നിരീക്ഷണത്തിനൊടുവിലാണ് കക്കാട് കുഞ്ഞി പള്ളി റോഡിലെ പുലിമുക്ക് എന്ന സ്ഥലത്തെ വീട്ടില്‍ നിന്നും

പൊലിസ് വീണ്ടും വില്‍പ്പനയ്ക്കായി വെച്ച ലഹരി വസ്തുക്കളുമായി നിസാമിനെ വീണ്ടും പിടി കൂടിയത്. കണ്ണൂർ ടൗണ്‍ എസ് ഐ വി .വി . ദീപ്തിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

 ഇയാളില്‍ നിന്നും 2 .01 ഗ്രാം ടാബ്ളെറ്റ് എംഡിഎംഎയും ക്രിസ്റ്റല്‍ രൂപത്തിലുള്ള 12.010 ഗ്രാം എം.ഡി.എം.എയും 3.330 ഗ്രാം ഹാഷിഷ് ഓയില്‍, 950ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. 

ഡിസംബർ 25ന് രാത്രി പത്തു മണിയോടെയാണ് കണ്ണൂർ ടൗണ്‍ പൊലിസ് റെയ്ഡ് നടത്തിയത്. പ്രതിക്കെതിരെ ആൻ്റി നർക്കോട്ടിക്ക് ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

Previous Post Next Post