Zygo-Ad

കണ്ണൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിച്ച്‌ ഒരു മാസത്തിനുള്ളില്‍ സിപിഎം നേതാവിന് പരോള്‍; പ്രതി നിഷാദ് പുറത്ത്


കണ്ണൂർ: ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തില്‍ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാവിന് പരോള്‍.

പയ്യന്നൂരിലെ വി കെ നിഷാദിനാണ് പരോള്‍ ലഭിച്ചത്. ഒരുമാസം മുമ്ബാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. കണ്ണൂർ സെന്റർ ജയിലില്‍ കഴിയുന്നതിനിടെയാണ് ശിക്ഷ ലഭിച്ച്‌ വെറും ഒരു മാസത്തിനിപ്പുറം പരോള്‍ ലഭിക്കുന്നത്.

ഇയാള്‍ ഈ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. പയ്യന്നൂർ നഗരസഭ കൗണ്‍സിലറാണ് വി കെ നിഷാദ്. 

പിതാവിന് കാല്‍മുട്ടിന് ശസ്ത്രക്രിയയുണ്ടെന്ന് കാണിച്ചാണ് പരോള്‍ നേടിയത്. സ്വാഭാവിക നടപടിയുടെ ഭാഗമാണ് എന്നാണ് ജയില്‍ വകുപ്പിന്‍റെ വിശദീകരണം.

Previous Post Next Post