Zygo-Ad

കണ്ണൂർ കോർപറേഷനിൽ രണ്ടിടങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ ജയിച്ചു: കണ്ണൂർ കോർപ്പറേഷൻ ആദികടലായി ഡിവിഷനിൽ റിജിൽ മാക്കുറ്റിക്ക് വിജയം


കണ്ണൂർ: കണ്ണൂർ കോർപറേഷൻ കൊക്കേൻ പാറ, പള്ളിക്കുന്ന് വാർഡുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ ജയിച്ചു. കോക്കെൻപറായിൽപി. മഹേഷാണ് വിജയിച്ചത്.

907 വോട്ടുകൾ മഹേഷ് നേടി. തൊട്ടടുത്ത യു.ഡി.എഫ് സ്ഥാനാർത്ഥി 582 വോട്ടുകൾ നേടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷാജി കുന്നാ വിന് 562 വോട്ടുകൾ ലഭിച്ചു. പള്ളിക്കുന്നിൽ ബി.ജെ.പി സ്ഥാനാർത്ഥി ദീപ്തി വിനോദ് 654 വോട്ടുകൾ നേടി. വിജയിച്ചു. 

യു.ഡി.എഫിലെ പ്രീതാ വിനോദ് 564 വോട്ടുകൾ നേടി. സി. പി. എമ്മിൻ്റെ സിറ്റിങ് വാർഡായ കൊക്കേൻ പാറപിടിച്ചെടുക്കുകയും പള്ളിക്കുന്ന് ബി.ജെ.പി നിലനിർത്തുകയും ചെയ്തു. കണ്ണൂർ കോർപറേഷനിൽ രാവിലെ 10 മണിയോടെ ഫലം എണ്ണി കഴിഞ്ഞപ്പോൾ 13 സീറ്റുകളിൽ യുഡിഎഫും 5 സീറ്റുകളിൽ എൽ.ഡി.എഫും എൻ.ഡി.എ രണ്ടു സീറ്റുകളിലും വിജയിച്ചിട്ടുണ്ട്.

Previous Post Next Post