Zygo-Ad

ടിപി വധക്കേസിൽ ജ്യോതിബാബുവിന് ഇടക്കാല ജാമ്യം ഇല്ല; രേഖകൾ പരിശോധിക്കാതെ തീരുമാനം എടുക്കാനാവില്ലെന്ന് സുപ്രീംകോടതി

 


ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതിബാബുവിന് ഇടക്കാല ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൊലപാതകക്കേസായതിനാൽ രേഖകൾ സവിവരം പരിശോധിക്കാതെ ജാമ്യം നൽകാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

വിചാരണക്കോടതിയിലെ രേഖകളും സാക്ഷിമൊഴികളും ഉൾപ്പെടെ എല്ലാ രേഖകളും പരിശോധിച്ച ശേഷമേ ജാമ്യഹർജിയിൽ തീരുമാനം എടുക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. ഇതിനായി 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നും നിർദേശം നൽകി. തുടർന്ന് കേസ് പരിഗണനയ്‌ക്കായി മാറ്റി.

ജ്യോതിബാബുവിന്റെ ജാമ്യഹർജിയെ കെ.കെ. രമ ശക്തമായി എതിർത്തു. സംസ്ഥാനം മറുപടി നൽകാതെ നീതി വൈകിപ്പിക്കുന്നുവെന്നാണ് കെ.കെ. രമയുടെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. ഇതിന് മറുപടിയായി ജ്യോതിബാബുവിന്റെ അഭിഭാഷകൻ, സംസ്ഥാനത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ.കെ. രമ ‘ഗ്യാലറിക്ക്’ വേണ്ടിയുള്ള ആരോപണങ്ങൾ മാത്രമാണ് ഉന്നയിക്കുന്നതെന്നും രേഖപ്പെടുത്തി.





Previous Post Next Post