കണ്ണൂർ: മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി ഇന്ന് 12/11 / 25 ന് രാവിലെ 10.30 മണി മുതൽ വൈകു 5.00 മണി വരെ കണ്ണൂർ RTO ഓഫീസ് ഹാളിൽ വെച്ച് ഇ ചലാൻ അദാലത്ത് സംഘടിപ്പിച്ചു.
വിവിധ കാരണങ്ങളാൽ പിഴ അടക്കാൻ സാധിക്കാത്ത ആളുകൾക്ക് പിഴ അടക്കാനുള്ള അവസരം ലഭിച്ചു. ആകെ പിഴ തുകയായി 7,69,100/- രൂപ അടച്ചു.
ആകെ 1070 കേസുകൾക്ക് തീർപ്പ് കൽപ്പിച്ചു. വിർച്വൽ കോടതിയിൽ നിന്നും റഗുലർ കോടതിയിലേക്ക് പോയ കേസുകൾക്കും ഒടിപി വരാത്തത് മൂലമുള്ള പ്രശ്നങ്ങൾ കാരണം പിഴ അടക്കാൻ സാധിക്കാത്തവർക്കും പിഴ അടക്കാൻ സധിച്ചു.
കൂടാതെ വിവിധ ആർ ടി ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും പോവാതെ എല്ലാം ഒരു സ്ഥലത്ത് അടക്കാൻ ഉള്ള സംവിധാനം ലഭ്യമായതിനാൽ പൊതുജനങ്ങൾക്കും അദാലത്ത് വളരെ ഉപകാരപ്രദമായിരുന്നു.
വരും ദിവസങ്ങളിലും വിവിധ കേന്ദ്രങ്ങളിൽ ഇത്തരം അദാലത്തുകൾ നടത്തുന്നതാണെന്ന് കണ്ണൂർ ആർ ടി ഒ . ശ്രീ ഇ എസ് ഉണ്ണികൃഷ്ണൻ അറിയിച്ചു
