Zygo-Ad

വന്ദേഭാരതിന് കല്ലെറിയാൻ ശ്രമിച്ചവരുടെ ചിത്രങ്ങൾ മൊബൈലില്‍ പകര്‍ത്തി ധർമ്മടം സ്വദേശിനി


കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിയുന്ന രാജ്യദ്രോഹികളുടെ ചിത്രം പുറത്ത്. ഗരീബ് രഥ് എക്സ്പ്രസിലെ മാനേജറായ സുമാ ചെള്ളത്താണ് അക്രമികളുടെ ദൃശ്യം മൊബൈലില്‍ പകർത്തിയത്.

ധർമ്മടം ചേലൂർ സ്വദേശിയാണ് സുമ ചെള്ളത്ത്. ഓടുന്ന വണ്ടിയില്‍ നിന്നും ഇവർ പകർത്തിയ ദൃശ്യങ്ങള്‍ അക്രമികളിലേക്ക് എത്താൻ നിർണ്ണായകമാകുമെന്ന് ആർ പി എഫ് വൃത്തങ്ങള്‍ പറഞ്ഞു.

ഞായറാഴ്‌ച്ച വൈകിട്ടായിരുന്നു സംഭവം. തിരുവനന്തപുരം - മുംബൈ ഗരീബ് രഥ് കല്ലായി സ്റ്റേഷൻ കടന്ന് പോകുമ്പോള്‍ മറ്റേ ട്രാക്കിലൂടെ വന്ദേഭാരത് പോകുന്നുണ്ടായിരുന്നു. 

ഇതിനിടെ വന്ദേഭാരതിനെ ലക്ഷ്യമിട്ട് കല്ലുമായി പാളത്തിന് സമീപം രണ്ടു പേർ നില്‍ക്കുന്നത് സുമയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് ചിത്രം പകർത്തി ആർ പി എഫിന് അയച്ചു കൊടുക്കുകയായിരുന്നു.

Previous Post Next Post