Zygo-Ad

താലൂക്ക് സമ്മേളനവും , സർവ്വീസിൽ നിന്നും വിരമിച്ചവർക്കുള്ള യാത്രയയപ്പും


പയ്യന്നൂർ:  കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പയ്യന്നൂർ താലൂക്ക് സമ്മേളനവും , സർവ്വീസിൽ നിന്നും വിരമിച്ചവർക്കുള്ള യാത്രയയപ്പും നൽകി എം.എൽ എ ശ്രീ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു

ക്ഷേമ പെൻഷൻ നൽകാൻ വേണ്ടി പ്രാഥമിക സംഘങ്ങളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നും ഉള്ള നിർബന്ധിത പണ പിരിവ് അനുവദിക്കില്ല .പെൻഷൻ വർദ്ധനവ് പ്രഖ്യാപിച്ച സർക്കാർ അത് വിതരണം ചെയ്യുന്നതിനുള്ള പണം കണ്ടെത്തുന്നതിന് സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നിന്ന് 2000 കോടി രൂപയാണ് അടിയന്തരമായി കടമായി പിടിച്ചെടുക്കുവാൻ സർക്കാർ സഹകരണവകുപ്പിലെ ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. 

പ്രാഥമിക സംഘങ്ങളിലേയും സഹകരണ ബാങ്കുകളിലും കരുതൽ ധനമായി സൂക്ഷിക്കുന്ന തരള ധനവും കേരള ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള ബാക്കി നിക്ഷേപങ്ങളിൽ നിന്നും വായ്പ എടുത്ത് സഹകരണ പെൻഷൻ കൺസോർഷ്യത്തിന് പണം നൽകാനാണ് നിർദ്ദേശിക്കുന്നത്. 

ഭരണ സമിതികളുടെ അംഗീകാരം ഇല്ലാതെയും കമ്മിറ്റി തീരുമാനം എടുക്കാതെയും തുകകൾ കൈമാറാനാണ് സഹകരണ ഉദ്യോഗസ്ഥന്മാർ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകുന്നത്. കൂടുതൽ പണം പിരിച്ചു നൽകുന്ന ഉദ്യോഗസ്ഥന്മാർക്കും ജില്ലയ്ക്കും പുരസ്കാരം നൽകാമെന്നും സഹകരണ രജിസ്റ്റർ ഉദ്യോഗസ്ഥ തലത്തിലെ യോഗത്തിൽ അറിയിച്ചിട്ടുണ്ട്‌. 

ഇത്തരത്തിൽ സഹകരണ മേഖലയിൽ സൂക്ഷിക്കുന്ന തുകകൾ എടുത്ത് സർക്കാരിലെ പെൻഷൻ കൺസോർഷ്യത്തിലേക്ക് കൊടുത്തു കഴിഞ്ഞാൽ അവശ്യ സാഹചര്യങ്ങളിൽ സംഘങ്ങൾക്ക് നിക്ഷേപം പിൻവലിക്കാൻ സാധിക്കാതെ വരും.

 അത് സഹകരണ മേഖലയിൽ കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് എം.എൽ.എ സജീവ് ജോസഫ് പറഞ്ഞു. 

 വിരമിച്ചവർക്കുള്ള യാത്രയയപ്പും, എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടനയുടെ സംസ്ഥാന സിക്രട്ടറി എൻ.വി രഘുനാഥൻ നിർവ്വഹിച്ചു. 

താലൂക്ക് പ്രസിഡണ്ട് കെ. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സിക്രട്ടറി സുനിൽ ബാലൃഷ്ണൻ സ്വാഗതവും , ട്രഷറർ എ.വി.വിനീത് നന്ദിയും പറഞ്ഞു. 

ചടങ്ങിൽ അഗീഷ് കാടാച്ചിറ,ശ്രീ എ.പി. നാരായണൻ , അഡ്വ: ബ്രിജേഷ് കുമാർ, കെ. ജയരാജൻ, എം ഉമ്മർ, വി. ബി. കൃഷ്ണകുമാർ, .ശശി നരിക്കോട്, രവി പൊന്നും വയൽ, എം.രാജു, ചന്ദ്രിക സതീഷ്, ടി. ലിപിന , വി .എം ബീന , അയ്യപ്പൻ, ശ്രീ. രാഹുൽ എം , രാജീവൻ എ.വി, ബൈജു ലാൽ, സുമോത് എന്നിവർ സംസാരിച്ചു

Previous Post Next Post