Zygo-Ad

അരീക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ കണ്ണൂർ സ്വദേശി മുങ്ങി മരിച്ചു

 


അരീക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ കണ്ണൂർ സ്വദേശിയായ യുവാവിന്  ദാരുണാന്ത്യം. കണ്ണൂർ സ്വദേശിയായ ഉജിത്ത് (വയസ്സ് ലഭ്യമായിട്ടില്ല) ആണ് മരണപ്പെട്ടത്. വൈകുന്നേരം മൈത്ര പാലത്തിനടിയിൽ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം ഉണ്ടായത്.

കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആഴത്തിലേക്ക് പോകുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സഹയാത്രികർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post