പയ്യന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. മാട്ടൂല്‍ ആറു തെങ്ങ് ബോട്ട് ജെട്ടിക്ക് സമീപത്തെ സാറന്റെ വിടയില്‍ ഫൈസലിന്റെ മകൻ ഫയാസ് (18) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് മാട്ടൂല്‍ ആർ സി ചർച്ച് കോളനിക്ക് സമീപത്തെ അബ്ദുള്‍ സലാമിന്റെ മകൻ മുഹമ്മദ് റാഫിയെ (18) ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 8.15-ഓടെ എട്ടിക്കുളം മൊട്ടക്കുന്ന് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഫയാസിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിയില്‍ വെച്ച് മരണം സംഭവിച്ചു.
മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പയ്യന്നൂർ പോലീസ് മൃതദേഹത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
