നടാൽ: എടക്കാട്, കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷന് ഇടയിൽ നടാൽ റെയിൽവെ ഗേറ്റ് നവംബർ 14 വരെ അടച്ചിടുന്നതിനാൽ ഈ ദിവസങ്ങളിൽ ചാല നടാൽ ബൈപ്പാസിൽ
രാവിലെ 8.30 മുതൽ 10.30 വരെയും, വൈകുന്നേരം 4 മുതൽ 6 വരെയും ലോറികൾ, കണ്ടയിനർ തുടങ്ങിയ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി എടക്കാട് പോലീസ് അറിയിച്ചു.