കാട്ടാമ്പള്ളി: ബി ജെ പി നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത് പുറത്തിറങ്ങിയ പ്രവർത്തകനെ ആക്രമിച്ച മൂന്ന് സി പി എം പ്രവർത്തകർക്കെതിരെ പരാതിയില്‍ പോലീസ് കേസെടുത്തു.
ബി ജെ പി പ്രവർത്തകൻ കാട്ടാമ്പള്ളി വള്ളുവൻ കടവിലെ ഓട്ടോ ഡ്രൈവർ കെ. ഷാർളി (53) യുടെ പരാതിയില്‍ സി പി എം പ്രവർത്തകരായ യദുകൃഷ്ണ, സജില്‍, ലത്തീഷ് എന്നിവർക്കെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.
രാഷ്ട്രീയ വിരോധം വെച്ച് കാട്ടാമ്പള്ളി വള്ളുവൻ കടവ് മോഹനൻ പീടികക്കടുത്ത് വെച്ച് സി പി എം പ്രവർത്തകർ ആക്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
