തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട അഞ്ചുപേർ അറസ്റ്റിൽ.
ഇന്നലെ പട്രോളിങ്ങ് ഡ്യൂട്ടിക്കിടയിൽ എസ്.ഐ. കെ.ദിനേശൻ്റെ
നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
കണ്ടി വാതുക്കലിലെ മുഹമ്മദ് ഷെരീഫ് (41), പുളിമ്പറമ്പിലെ എം.പി. നൗഫൽ(42), കരിമ്പത്തെ വി.കെ. സിബി(63), ചപ്പാരപ്പടവിലെ സി. അബൂബക്കർ(50), കരിപ്പാലിലെ കെ.പി. രാജൻ(65) എന്നിവരാണ് പിടിയിലായത്.
