Zygo-Ad

കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി


കണ്ണൂർ: റബ്ബർ തോട്ടത്തില്‍ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കണ്ണൂർ നടുവില്‍ സ്വദേശി കെ വി ഗോപിനാഥനാണ് മരിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഇയാളെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടർന്ന് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തു. ആത്മഹ്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Previous Post Next Post