കണ്ണൂര്‍: ഭീഷണിപ്പെടുത്തി ചെക്കില്‍ ഒപ്പിട്ടു വാങ്ങിയ ബ്ലേഡ് പലിശക്കാരന്റെ പേരില്‍ പോലീസ് കേസെടുത്തു.
പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ ആര്‍.ജിതേന്ദ്രന്റെ(44) പേരിലാണ് കേസ്. പൊടിക്കുണ്ടിലെ സ്വസ്തിക്കില്‍ പ്രേംകുമാറിന്റെ മകന്‍ പി.റീജിത്തിന്റെ പരാതിയിലാണ് കേസ്.
2024 ഫിബ്രവരി 5 മുതല്‍ നവംബര്‍ 16 വരെയുള്ള കാലയളവില്‍ 18,59,000 രൂപ കടമായി വാങ്ങിയത് 2024 ഫിബ്രവരി 20 മുതല്‍ 2025 ജനുവരി 10 വരെയുള്ള മുതലും പലിശയും ഉള്‍പ്പെടെ 46,32,000 രൂപ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി തിരികെ നല്‍കിയിരുന്നു.
എന്നാല്‍ സെക്യൂരിറ്റിയായി നല്‍കിയ ഭാര്യയുടെ പേരിലുള്ള രണ്ട് ചെക്കുകള്‍ തിരികെ നല്‍കിയില്ലെന്നും തടഞ്ഞു വെച്ച് മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ചെക്ക് എഴുതി വാങ്ങി വ്യാജമായി തുക എഴുതി യഥാര്‍ത്ഥ രേഖയായി ഉപയോഗിച്ചുവെന്നാണ് പരാതി.
